കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ അനധികൃത വഴിയോര വില്‍പ്പന കേന്ദ്രങ്ങള്‍ നീക്കം ചെയ്തു –
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് നേര്യമംഗലംപാലം മുതല്‍ വാളറവരെയുള്ള വനമേഖലയില്‍ സ്ഥാപിച്ചിരുന്ന വഴിയോര കച്ചവട കേന്ദ്രങ്ങള്‍ വനംവകുപ്പ് നീക്കം ചെയ്തു.വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വനംവകുപ്പ് അധികൃതർ എടുത്തു മാറ്റി.നേര്യമംഗലം പാലം മുതലുള്ള വിവിധ സ്ഥലങ്ങളിലെ വഴിയോര കടകളും നീക്കം ചെയ്തിട്ടുണ്ട്. വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളും മറ്റും ഭക്ഷിച്ച് വന്യമൃഗങ്ങള്‍ ചാകുന്ന സാഹചര്യത്തിലാണ് കച്ചവട കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നതെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചത്. വഴിയോര വില്‍പ്പന കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വിനോദ സഞ്ചാരികള്‍ കുരങ്ങുകള്‍ക്കുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ നല്‍കുന്ന രീതിയുണ്ട്.തീറ്റ ലഭിക്കുമെന്നായാല്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ ദേശിയപാത പരിസരത്തേക്കെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. നീക്കം ചെയ്ത മേഖലയിൽ പുതിയതായി കച്ചവട കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടോയെന്ന് കണ്ടെത്തുവാന്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പുദ്യോസ്ഥര്‍