Idukki വാര്‍ത്തകള്‍
പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കിട്ട പോലീസ് ഉദ്യോഗസ്ഥ അന്വേഷണ വിധേയമായി സസ്പെൻഷനിൽ

രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കിട്ടതുമായി ബന്ധപ്പെട്ട് ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്-ന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ (ക്രൈം ബ്രാഞ്ച് ) ശ്രീ. ശ്യാം സുന്ദർ എസ് ഐ പി എസ് അവർകൾ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തുന്നതിനായി എറണാകുളം ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.എ.പ്രസാദിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.








































































































































