Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ കുടുംബശ്രീ CDS 2 വിന്റെ ഓണം വിപണന മേളകൾ നഗരസഭ മിനിസ്റ്റേഡിയത്തിലും,അമ്പലക്കവലയിലും ആരംഭിച്ചു

മിനി സ്റ്റേഡിയത്തിൾ ആരംഭിച്ച വിപണന മേള നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. അമ്പലക്കവലയിൽ ആരംഭിച്ച വിപണനമേള വാർഡ് കൗൺസിലർ അഡ്വക്കേറ്റ് K J ബെന്നി ഉദ്ഘാടനം ചെയ്തു.
CDS ചെയർപേഴ്സൺ രജനി സലി , വൈസ് ചെയർപേഴ്സൺ ജിൻസി ജെയിംസ്, CDS മെമ്പർ മാരായ സുജ ജോസഫ്, മഞ്ജുഷ തങ്കപ്പൻ,,സതി വിജേഷ്,നദീറത്ത് KA, ശാലിസി ഷാജി, ഗീത സജി, ഗീതമ്മ, അഞ്ചു ആന്റണി, ഷിജി പ്രസാദ്,MEC. അശ്വതി ഗോപിനാഥ്, CDS അക്കൗണ്ടന്റ് ജോമോൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
മേളയോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ വിവിധ ഉൽപ്പന്നങ്ങളും JLG ഗ്രൂപ്പുകളുടെ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാണ്.









































































































































