Idukki വാര്‍ത്തകള്‍
വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ പുറ്റടി ഫാക്ടറിപടി ഇഎംഎസ് നഗർ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി സിനി ബിനു ബിജെപിയിൽ ചേർന്നു

സിഐടിയു യൂണിയൻ ഭാരവാഹി ,സിപിഎം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചായത്തിലെ സ്വാന്ത്വനം വോളണ്ടിയർ ആയിരുന്നു.
ഇപ്പോൾ ഹരിത കർമ്മ സേന അംഗമാണ്. ഷിനി ബിനുവിനെ പതിമൂന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.ഉടൻ പ്രഖ്യാപനം ഉണ്ടാകും.
പുറ്റടി ഓഫീസിൽ വണ്ടൻമേട് ഏരിയ പ്രസിഡൻറ് ബി ശ്രീകുമാർ, ജനറൽ സെക്രട്ടറി പി ജെ വിജയൻ, സോഷ്യൽ മീഡിയ ജില്ലാ കോഡിനേറ്റർ മനോജ് രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും വണ്ടൻ ഇൻ ചാർജ് മായ രതീഷ് വരകുമല ഷിനു ബിനുവിന് അംഗത്വം നൽകി സ്വീകരിച്ചു.













































































