നാട്ടുവാര്‍ത്തകള്‍
മുണ്ടക്കയം: ദേശീയ പാത 183 ൽ പൊൻകുന്നം പത്തൊൻപതാം മൈലിന് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു.
മുണ്ടക്കയം: ദേശീയ പാത 183 ൽ പൊൻകുന്നം പത്തൊൻപതാം മൈലിന് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. എസ് ഐ മനോജ്, പോലീസുകാരായ ഷെഫീക്ക്, അജിത്ത്, ജോർജ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. കേസ് സംബന്ധമായ ആവശ്യത്തിനായി ചങ്ങനാശേരിക്ക് പോകും വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു