കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിറ്റ് ഡെയും പ്ലസ് വൺ പ്രവേശനോത്സവും നടന്നു;കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു
കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിറ്റ് ഡെയും പ്ലസ് വൺ പ്രവേശനോത്സവും നടന്നു;കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ 2 + പരിക്ഷയിൽ ഉന്നത വിജയമാണ് കട്ടപ്പന സെൻ്റ് ജോർജ് ഹായർ സെക്കണ്ടറി സ്കൂൾ നേടിയത്.
.5 കുട്ടികൾ ഫുൾ മാർക്ക് വാങ്ങിയപ്പോൾ 81 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി.ജില്ലയിലെയും കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിന് കിഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച വിജയമാണ് സെൻ്റ് ജോർജ് നേടീയത്. മികച്ച വിജയം നേടിയ കുട്ടികൾക്ക് മോമൻ്റോ നൽകി ആദരിച്ചു’.യോഗത്തിൽ എൻഡോവ്മെൻ്റുകളും വിതരണം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ വിൽഫിച്ചൻ തെക്കെ വയലിൽ അദ്ധ്യക്ഷനായിരുന്നു..നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പാൾ ജിമ്മി ജേക്കബ്, PTAപ്രസിഡൻ്റ് റെജി ചേന്നാത്ത്, അദ്ധ്യാപക പ്രതിനിധി ഷീലമ്മ ഡോമിനിക്ക്, വിദ്ധ്യാർത്ഥി പ്രതിനിധി റിമി റോസ് ബിനോയി എന്നിവർ സംസാരിച്ചു.