നാട്ടുവാര്‍ത്തകള്‍
കട്ടപ്പന പട്ടണം ഇനി പട്ടിണിയില്ലാ പട്ടണം


കട്ടപ്പന YMCA യും ചിറമേൽ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ഷെൽഫ് പദ്ധതിയുടെ ഉദ്ഘാടനം നാളെ ( 3.11.2021 ബുധൻ ) 1.30 pm ന് ഡേവിസ് ചിറമേൽ അച്ചൻ നിർവഹിക്കുന്നു. കട്ടപ്പന മാർക്കറ്റ് — കുന്തളംപാറ റോഡരികിൽ റോയൽ ഫുട് വെയേഴ്സിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഭക്ഷണ അലമാരയിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഭക്ഷണപ്പൊതികൾ വിശക്കുന്ന വയറുകൾക്ക് സൗജന്യമായി ലഭ്യമാവും . താത്പര്യമുള്ള സുമനസ്സുകൾക്ക് ഈ സമയത്ത് വരുംദിവസങ്ങളിൽ ഈ ഭക്ഷണ അലമാരയിൽ ഭക്ഷണപ്പൊതികൾ കൊണ്ടുവന്നുവയ്ക്കാക്കാവുന്നതുമാണ് .