മുല്ലപ്പെരിയാർ പ്രശ്നത്തിന് സമവായ ശ്രമവുമായി തമിഴ്നാട് പ്രതിനിധി M രാജേന്ദ്രൻ IAS മുല്ലപ്പെരിയാർ ടണൽ സമരപ്പന്തൽ സന്ദർശിച്ചു

മുല്ലപ്പെരിയാർ പ്രശ്ത്തിന് സമവായ ശ്രമവുമായി തമിഴ്നാട് പ്രതിനിധികൾ കൊച്ചി വൈപ്പിനിലെ മുല്ലപ്പെരിയാർ ടണൽ സമരപ്പന്തൽ സന്ദർശിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ടണൽ നിർമ്മിച്ച് ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ 661 ദിവസമായി വൈപ്പിൻ മാലിപ്പുറത്ത് സ്ഥിരം സമരപ്പന്തൽ കെട്ടി റിലേ ഉപവാസ സമരം നടന്ന് വരികയാണ്.
സമരത്തിൻ്റെ വാർഷിക ദിനമായ 2025 ഒക്ടോബർ 2 ന് വിശിഷ്ട അതിഥിയായി എത്തിയത് മുല്ലപ്പെരിയാറിനെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തി നീരധികാരമെന്ന നോവൽ രചിച്ച തമിഴ്നാട്ടിലെ പ്രശസ്‌ത എഴുത്തുകാരി A വെണ്ണില ആയിരുന്നു തമിഴ്നാടിന് ഇന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ജലം ലഭിക്കുന്ന പുതിയ ടണൽ എന്ന ആശയം വെണ്ണിലയെ വല്ലാതെ ആകർഷിച്ചു. വെണ്ണിലയുടെ ശ്രമഫലമായാണ് M രാജേന്ദ്രനും, കമ്പത്തെ കാർഷിക വകുപ്പിൽ ഉദ്യോഗസ്ഥരായ KR ജയ പാണ്ഡ്യൻ ,PS മുരുകൻ തുടങ്ങിയ പ്രതിനിധി സംഘം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമരപ്പന്തലിൽ എത്തിയത് .സമരസമിതി മുന്നോട്ട് വയ്ക്കുന്ന 50 അടി ടണൽ എന്ന ആശയത്തിന് ഒരു പക്ഷേ തമിഴ് നാട്ടിൽ നിന്ന് എതിർപ്പുകൾ ഉണ്ടായേക്കാം അതുകൊണ്ട് നിലവിലെ 106 അടിയിലെ ടണലിൻ്റെ ഉയരം 90 അടിയിലേക്ക് താഴ്ത്തി ഡാമിലെ ജലനിരപ്പ് കുറച്ച് കൊണ്ട് കേരളത്തിനും തമിഴ് നാടിനും ഒരുപോലെ സ്വീകാര്യമായേക്കാവുന്ന ഒരു പുതിയ പ്രോപോസൽ കേരള തമിഴ്നാട് ഗവൺമെൻ്റുകൾക്ക് നൽകിക്കൊണ്ട് നിലവിൽ കേരളത്തിലെയും തമിഴ് നാട്ടിലെയും ജനങ്ങളുടെ മനസ്സിലെ ഭീതി കുറക്കുവാൻ കഴിയുമെന്ന് M രാജേന്ദ്രൻ പറഞ്ഞു. ഈ നിർദ്ദേശം തമിഴ്നാട് ഗവൺമെൻ്റിനെയും ജനങ്ങളെയും അംഗീകരിപ്പിക്കുന്നതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഈ നിർദ്ദേശം കേരളത്തിലെ ജനങ്ങൾക്ക് അനന്തമായി നീണ്ട് പൊയ്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. രക്ഷാധികാരി പ്രൊഫസർ CP റോയ് സ്വാഗതവും സമരസമിതി പ്രസിഡൻ്റ് രമേഷ് രവി നന്ദിയും പറഞ്ഞു .സമരസമിതി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഗുഭാപ്തിവിശ്വാസം നൽകുന്നതായിരുന്നു M രാജേന്ദ്രൻ IAS ൻ്റെ പ്രഭാഷണം







































































































































