Idukki വാര്‍ത്തകള്‍
അറിയിപ്പ്

തെക്ക് പടിഞ്ഞാറൻ മൺസൂൺ തുടരുന്ന സാഹചര്യത്തിൽ മരങ്ങൾ കടപുഴകിയും മരത്തിന്റെ ശാഖകൾ ഒടിഞ്ഞും പരസ്യബോർഡുകൾ വീണും അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കണക്കിലെടുത്ത് അപകടകരമായി സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നതിനും റോഡരികിൽ അപകടകരമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിനും ദുരന്തനിവാരണ നിയമം 2005 പ്രകാരം നിർദ്ദേശം നൽകുന്നു. ഈ നിർദ്ദേശം അനുസരിക്കാത്ത വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ഭൂമിയിലെ മരം / പരസ്യബോർഡുകൾ വീണ് ഉണ്ടാകുന്ന അപകടങ്ങൾക്കു നഷ്ടപരിഹാരം ഈടാക്കുന്നതാണ് എന്ന വിവരം അറിയിക്കുന്നു







































































































































