കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിങും മലയാള മനോരമയും കൈകോർത്തു

വിദ്യാർത്ഥികളിൽ പത്രവായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗും മലയാള മനോരമയും സംയുക്തമായി കട്ടപ്പന ട്രൈബൽ സ്കൂളിൽ “വായനകളരി” പദ്ധതിക്ക് തുടക്കമിട്ടു.
പദ്ധതിയുടെ ഭാഗമായി ഒരു വർഷക്കാലത്തേക്ക് മലയാള മനോരമ ദിനപത്രം സ്കൂളിലേക്ക് വിതരണം ചെയ്യും.
പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. അജിത്ത് സുകുമാരൻ നിർവഹിച്ചു. PTA പ്രസിഡന്റ് ഷിയാസ് എ.കെ അദ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മിനിറ്റീച്ചർ, മലയാള മനോരമ ബ്യൂറോ ചീഫ് ജിൻസൺ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗം സിജോ എവറസ്റ്റ് എന്നിവർ സംസാരിച്ചു.
യൂത്ത് വിംഗ് സെക്രട്ടറി ജിനേഷ് കക്കാട്ട്, ട്രഷറർ ആർ ശ്രീധർ , പ്രദീപ് എസ് മണി രാജേഷ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ മർച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികളും അധ്യാപകരും കുട്ടികളും പങ്കെടുത്തു.
“വളരാം വായനയിലൂടെ – വളർത്താം അറിവിലൂടെ”
വായന ഒരു ലഹരിയാക്കാം🔥



































































































































