ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നോവസ് 2k26 ആകർഷകമായി

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നോവസ്2k26 ആകർഷകമായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ഫ്രാൻസിസ് ചുനയംമാക്കൽ അധ്യക്ഷനായിരുന്നു. പാവനാത്മ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി ശ്രീ. സന്തോഷ് ജോർജ് പ്രവേശനോത്സവം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ. അഗസ്റ്റിൻ എം എ സ്വാഗതം ആശംസിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. പ്രിൻസ് പുളിയാങ്കൽ, പിടിഎ പ്രസിഡന്റ് ശ്രീ. ബിജു ഇടുക്കാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിനിമോൾ മാത്യു, എം പി റ്റി എ പ്രസിഡന്റ് ശ്രീമതി നിസ്മി ജോസഫ് സീനിയർ അസിസ്റ്റന്റ് ശ്രീ മനോജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.. കുട്ടികളെ പ്രതിനിധീകരിച്ച് മാസ്റ്റർ മിലൻ സോണി, കുമാരി ഷെർലിൻ പുത്തേട്ട്, അയോണ മരിയ അജീഷ് എന്ന വിദ്യാർഥികളും സംസാരിച്ചു. തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ ബോധവൽക്കരണ ക്ലാസുകളും നടന്നു.



























































































































