Idukki വാര്‍ത്തകള്‍
സൗഹൃദ ഫുട്ബോൾ മത്സരവും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒരു ഗോൾ എന്ന മുദ്രാവാക്യവുമായി സൗഹൃദ ഫുട്ബോൾ മത്സരവും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണി തോമസ് മത്സരം ഉദ്ഘാടനം ചെയ്തു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല,ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ റെൻസോ ,പിടിഎ പ്രസിഡണ്ട് പ്രിൻസ് മറ്റപ്പള്ളിൽ,പ്രിൻസിപ്പൽ ഇൻ ചാർജ് സിനി R ,നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രദീപ് കുമാർ വി ജെ,അധ്യാപകരായ ജിനേഷ് മാത്യു, അമീർ കണ്ടൽ,ലിറ്റി മോൾ പി എസ് തുടങ്ങിയവർ സംസാരിച്ചു.



























































































































