പ്രധാന വാര്‍ത്തകള്‍
കോവാക്സീന് അംഗീകാരം വൈകുന്നു; കൂടുതൽ വിവരം തേടി ലോകാരോഗ്യസംഘടന
ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീന് അംഗീകാരം വൈകുന്നു. ഉല്‍പാദകരായ ഭാരത് ബയോടെകിനോട് ലോകാരോഗ്യസംഘടനയുടെ സാങ്കേതികസമിതി കൂടുതല്‍ വിവരങ്ങള്‍ തേടി. വാക്സീന്‍ സ്വീകരിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളും നേട്ടങ്ങളും താരതമ്യം ചെയ്തുള്ള പഠനത്തിലെ ഫലം അടുത്ത ബുധനാഴ്ച ചേരുന്ന യോഗം വിലയിരുത്തും.
അതേസമയം ഫൈസര്‍ വാക്സീന്‍ കുട്ടികളിലും ഉപയോഗിക്കാമെന്ന്അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശിച്ചു. ഇതോടെ 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്സീന്‍ ലഭിക്കാന്‍ വഴി തെളിഞ്ഞു.