കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.അഡ്വ .ഡീൻ കര്യാക്കോസ് എം പി ഉദ്ഘാടനം നിർവ്വഹിച്ചു

കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
അഡ്വ .ഡീൻ കര്യാക്കോസ് എം പി ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുന്ന പരിപാടിയാണ് കട്ടപ്പന CSI ഗാർഡനിൽ സംഘടിപ്പിച്ചത്.
ഡീൻ കുര്യാക്കോസ് MP പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു..
വിദ്യാഭ്യാസ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ് പ്രവർത്തനം അഭിനന്ദനാർഹമാണന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.
ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.
സമുഹത്തിന് നന്മയുള്ളവരായി വളർന്ന് വരാൻ പുതുതലമുറക്ക് കഴിയണമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.
പരിമിതികളെ അതിജീവിച്ച്
+2 പരീഷയിൽ ഫുൾ എ പ്ലസ് നേടിയ എസ്തർ മരിയ ടോമിക്ക് ആദ്യ ഉപഹാരം നൽകിയാണ് പുരസ്ക്കാര വിതരണം ആരംഭിച്ചത്.
ബാങ്ക് വൈസ് പ്രസിഡൻ്റ് ജോയി കുടക്കച്ചിറ, മറ്റ് ബോർഡ് മെമ്പർമാർ ,സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു.







































































































