Idukki വാര്‍ത്തകള്‍
ഡോ. എ. നസീം ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1995 ല്‍ സബ് ഇന്‍സ്പക്ടര്‍ ആയി കേരളാ പോലീസ് സര്‍വീസില്‍ പ്രവേശിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സി.ഐ ആയും ഡിവൈഎസ്പിയായും ജോലി ചെയ്തു. 2021 ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (അഡ്മിന്‍) ആയി തിരുവനന്തപുരം സിറ്റിയില്‍ ജോലി ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ എസ്.പിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കേരളത്തിലെ കസ്റ്റോഡിയല്‍ മരണത്തെക്കുറിച്ചുളള പഠനത്തിന് ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്







































































































