Idukki വാര്‍ത്തകള്‍
വണ്ടൻമേട് ഹേമക്കടവിന് സമീപം അനധികൃത മദ്യം വിൽപന നടത്തിയ ആളേ പോലീസ് പിടികൂടി

വണ്ടൻമേട് ഹേമക്കടവിന് സമീപം അനധികൃത മദ്യം വിൽപന നടത്തിയ ആളേ പോലീസ് പിടികൂടി. പാമ്പാടുംപാറ വിളയിൽ ബിജു സുരേന്ദ്രനാണ് വണ്ടൻമേട്പോലീസിൻ്റെ പിടിയിലായത്.
ആമയാർ ഹേമക്കടവ് റോഡിൽ അനധികൃത മദ്യ വില്പനയ്ക്കിടെയാണ് ബിജു സുരേന്ദ്രൻ പോലീസ് പിടിയിലായത്.8 കുട്ടികളിലായി 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് വില്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്നത്.മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
കട്ടപ്പന DYSP
വി.റ്റി. ഷാജൻ്റെ നിർദേശ പ്രകാരം
SI ബിനോയി അബ്രഹാം, ASI ശ്രീലേഖ , SCPO മാരായ അൻ ഷാജ് പി.എസ്., ജയമോൻ ആർ., CPO സുബാഷ് എസ് തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.



































































































































