ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയം പുതുവലിൽ താമസമാക്കിയിട്ടുള്ള 33 കുടുംബങ്ങളെകുടിയിറക്കാനുള്ളകുടിയിറക്ക് ഭീഷണി നേരിടുന്ന ഗ്രഹനാഥന്റെ ആത്മഹത്യ ശ്രമത്തെഭീഷണിയെ തുടർന്ന് നിർത്തിവെച്ചു

ഹെലിബറിയ ടീ കമ്പനി ഉടമ 1997 മുതൽപ്രദേശത്തെ താമസക്കാരെ കുടിയൊഴിപ്പിക്കാൻ ഉള്ള നീക്കം നടത്തുകയാണ്.ഏലപ്പാറ വില്ലേജിൽ സർവ്വേ നമ്പർ 10 22 ഉൾപ്പെടുന്ന ഭൂമിക്ക്
തലമുറകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയമുണ്ട് .താലൂക്കിലെ ചില റവന്യൂ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് വ്യാജ രേഖ സംബാധിച്ച്ഭൂമി തട്ടിയെടുക്കുന്നതിനുള്ള നീക്കമാണ് തോട്ടം ഉടമ നടത്തുന്നത്.33 കുടുംബങ്ങളിൽ താമസിക്കുന്നവരിൽ
പല കുടുംബങ്ങളുസർക്കാരിൽ നിന്നും ലഭിച്ച വിവിധ ഭവന ധനസഹായത്തോടെയാണ് വീടുകൾ വെച്ച് താമസിക്കുന്നത്.ഏഴ് പതിറ്റാണ്ടുകൾക്കു മുമ്പ്ഭൂമിയിൽ കുടിയേറിയ കാളിപ്പെണ്ണമ്മ എന്ന
വീട്ടമ്മയ്ക്ക് 1971 ഈ ഭൂമിക്ക് ആദ്യമായി പട്ടയം കിട്ടുന്നത്. ഈ ഭൂമി പിന്നീട് ഈ ഭൂമി മറ്റു പലരും വിലയ്ക്ക് വാങ്ങി വീട് വെച്ച് താമസിച്ചു വരികയാണ് .ഈ ഭൂമിക്ക് തോട്ടം ഉടമയുടെ കയ്യിലും പട്ടയം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്ഇതുമായി ബന്ധപ്പെട്ട വിവിധ കോടതികളിൽ കേസ് വ്യവാഹാരങ്ങൾ നിലനിൽക്കുന്നുണ്ട്.കോവിഡ് മഹാമാരി കാലഘട്ടത്തിൽകോടതികളിൽ നടന്നുവരുന്ന കേസുകൾനടത്തിക്കൊണ്ടു പോകുന്ന കാര്യത്തിൽകുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് കഴിയാതെ വന്നു.സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന
കൂലിപ്പണിക്കാരും സാധാരണക്കാരുംസാമ്പത്തിക പ്രയാസത്തിൽകേസ് നടത്താൻ നിവൃത്തിയില്ലാത്തവരാണ്.തർക്ക ഭൂമിയിൽ അമ്പലപ്പാറ ശുഭാനന്ദ ആശ്രമശാഖയിൽഅംഗൻവാടിയുംപ്രവർത്തിക്കുന്നുണ്ട്.ബുധനാഴ്ച 12 മണിയോടെ
പീരുമേട് കോടതിയിൽ നിന്നുംആമീൻ എത്തി ഗീതാകുമാരിയുടെയുംജോൺസൺ എന്നിവരെ കുടിയൊഴിപ്പിക്കാൻ ആണ് എത്തിയെങ്കിലും ഗീതകുമാരിയുടെ ഭർത്താവ് വീടിനുള്ളിൽ
മുറിഅകത്തു പൂട്ടിആത്മഹത്യ ഭീഷണി മുഴക്കി.സജിയെ അനുനയിപ്പിക്കാൻ പൊലീസ് നടത്തിയശ്രമം വിഫലമായി.ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതിനാൽആമീൻ തിരികെ പോയി.







































































































