കോവിഡ് പ്രതിരോധം; സ്കൂൾ കുട്ടികൾക്ക് ഹോമിയോ മരുന്ന് നൽകാൻ സർക്കാർ; വിവാദം
കോവിഡിനെ നേരിടാന്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന് സര്‍ക്കാര്‍. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇന്നു മുതല്‍ മൂന്നുദിവസത്തേക്കാണ് മരുന്നുവിതരണം. അതേസമയം, ഹോമിയോ പ്രതിരോധ മരുന്നതിനെതിരെ എതിര്‍പ്പ് തുടരുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മരുന്ന് വിതരണം ചെയ്യരുതന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡിന്റെ തുടക്കകാലം മുതല്‍തന്നെ ഹോമിയോ വകുപ്പ് പ്രതിരോധ മരുന്ന് വിതരണം തുടങ്ങിയിരുന്നു. നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് എല്ലാ കുട്ടികള്‍ക്കും മരുന്ന് നല്കാനുളള സര്‍ക്കാര്‍ ശ്രമം. സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ പ്രത്യേക വെബ് സൈറ്റിൽ മാതാപിതാക്കൾ കുട്ടികളുടെ പേര് റജിസ്റ്റർ ചെയ്യണം. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ഹോമിയോ ഡിസ്പെൻസറികളിലൂടെയോ കിയോസ്കുകളിലൂടെയോ മരുന്ന് നൽകും.
ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തെ ആദ്യം മുതൽ എതിർക്കുന്ന ഐഎംഎ നിലപാട് കര്‍ശനമാക്കി. ആഴ്സനിക് ആൽബം ഗുണം ചെയ്യുമെന്ന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഐഎംഎയുടെ വാദം. 200 വർഷമായി ഉപയോഗത്തിലുള്ള ആഴ്സനിക് ആൽബത്തിന് ദൂഷ്യവശങ്ങളില്ലെന്നാണ് ഹോമിയോ ഡോക്ടർമാരുടെ മറുപടി.