തൊടുപുഴനാട്ടുവാര്‍ത്തകള്‍
തൊടുപുഴ നഗരസഭ പരിധിയിലെ മുഴുവന്‍ അനധിക്യത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു നീക്കം ചെയ്യുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ അനുമതി


തൊടുപുഴ നഗരസഭ പരിധിയിലെ മുഴുവന്‍ അനധിക്യത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു നീക്കം ചെയ്യുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കാല്‍നടയാത്രക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന അനധിക്യത നിര്‍മ്മാണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെകൂട്ടായ പ്രവര്‍ത്തനത്തിലൂടെ അടിയന്തിരമായി പൊളിച്ചു നീക്കും.