പ്രധാന വാര്‍ത്തകള്‍
പാലക്കാട് മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടി; ആളപായമില്ല


പാലക്കാട്∙ വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾ പൊട്ടി. സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. ആളപായമില്ല. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
കോട്ടയത്ത് ശക്തമായ മഴ
കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി കനത്ത നാശം വിതച്ച കൂട്ടിക്കലിലും കിഴക്കൻ മേഖലകളിലും ശക്തമായ മഴയുണ്ട്. കൂട്ടിക്കലിനു പുറമേ ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിലും മഴ തുടരുന്നു. പൂഞ്ഞാർ, തീക്കോയി മേഖലയിലും മഴയുണ്ട്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു.