Idukki വാര്‍ത്തകള്‍
അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ പരീക്ഷ മെയ് 17 ന്

ഇടുക്കി ജില്ലയില്‍ ഒഴിവുളള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുളള ഒ എം ആര്‍ പരീക്ഷ മെയ് 17 നു നടക്കും. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതുവാന്‍ അവസരം. ഒ എം ആര്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ നിന്ന് ഇന്റര്‍വ്യൂ വഴിയാണ് സംരംഭകരെ തെരഞ്ഞെടുക്കുന്നത്.
യോഗ്യരായ അപേക്ഷകര്‍ക്ക് അവരവരുടെ അഡ്മിറ്റ് കാര്‍ഡ് എല്‍ ബി എസിന്റെ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ ബി എസ് ഫോണ്‍:0471 2560311,2560312
അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് – 04862 215232
ഇമെയില്‍:[email protected]
















































































































