മാർ മാത്യു ആനക്കുഴികാട്ടിൽ ന്റെ ചരമവാർഷികം ഇന്ന്

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാത്യു ആനക്കുഴികാട്ടിൽ ദിവംഗതനായിട്ട് ഇന്ന് ആറു വർഷം പൂർത്തിയാകുന്നു. കോതമംഗലം രൂപത വിഭജിച്ച് 2003 ൽ ഇടുക്കി രൂപത രൂപീകരിക്കപ്പെട്ടപ്പോൾ രൂപതയുടെ ഇടയനായി സഭ നിയമിച്ചത് ഹൈറേഞ്ചുകാരനായ ആനിക്കുഴിക്കാട്ടിൽ മാത്യു അച്ചനെയായിരുന്നു.
പതിനഞ്ച് വർഷത്തെ ഇടയശുശ്രൂഷ പൂർത്തിയാക്കി 2018 ൽ അദ്ദേഹം വിരമിച്ചു. 2020 മെയ് 01 നാണ് അദ്ദേഹം അന്തരിച്ചത്.
ഹൈറേഞ്ചിൻ്റെ ചരിത്രത്തിൽ മുദ്ര വയ്ക്കപ്പെട്ട ഇതിഹാസ മനുഷ്യനായിരുന്നു മാർ. മാത്യു ആനിക്കുഴികാട്ടിൽ.
മലയോര മണ്ണിൽ പിറവിയെടുത്ത് ഈ നാടിൻ്റെ കണ്ണീരും യാതനയും അതിൻ്റെ പൂർണ്ണതയിൽ ജീവിതത്തിൽ ഏറ്റുവാങ്ങിയ അദ്ദേഹത്തിൻ്റെ ശബ്ദം കർഷക ശബ്ദമായിരുന്നു. ശബ്ദമില്ലാത്ത കുടിയേറ്റ കർഷകൻ്റെ ശബദമായി നിലയുറപ്പിച്ചതും, സമൂഹത്തിൻ്റെ അടിസ്ഥാനമായ കുടുംബത്തെ ഭദ്രമാക്കണമെന്ന ഈ ക്രാന്തദർശിയുടെ ഇടതടവില്ലാത്ത പ്രബോധനവും അദ്ദേഹത്തെ വ്യത്യസ്നാക്കി.
ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 6.15 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ വി. കുർബാനയും കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും നടക്കും. രൂപതയിലെ മുഴുവൻ ദൈവാലയങ്ങളിലും ഇന്ന് അനുസ്മരണ പ്രാർത്ഥനകൾ നടക്കും.
















































































































