ഹിന്ദി അധ്യാപക് മഞ്ചിന്റെ 2026-27 അധ്യയന വർഷത്തിലെ മെംബർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന തല ഉത്ഘാടനം നടന്നു

ഹിന്ദി അധ്യാപക് മഞ്ചിന്റെ 2026-27 അധ്യയന വർഷത്തിലെ മെംബർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന തല ഉത്ഘാടനം കട്ടപ്പന ബി ആർ സി ഹാളിൽ വെച്ച് നടന്നു.
സംസ്ഥാന പ്രസിഡന്റ് വി.ജോസ് സീനിയർ അധ്യാപിക സിസ്റ്റർ സോളി എബ്രഹാമിന് മെംബർഷിപ്പ് നൽകി ഉത്ഘാടനം നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷിഹാബ് വേദവ്യാസ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് നീതു ജയകുമാർ സ്വാഗതം ആശംസിച്ചു.
സംസ്ഥാന ട്രഷറർ വിനോദ് കുരുവമ്പലം, സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ ശ്രീ അബ്ദുൾ അസീസ്, അഹമ്മദ് ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, സംസ്ഥാന ജോ.സെക്രട്ടറി തനൂജ കെ.ബാലൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിഷ്ണു മോഹനൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ബിനീഷ് കുമാർ എന്നിവർ അംശസകൾഅർപ്പിച്ചു. പ്രസ്തുത യോഗത്തോടനുബന്ധിച്ചു നടന്ന ഹിന്ദി അധ്യാപകർക്കായുള്ള ഐ ടി പരിശീലന ക്ലാസ് ഗ്രീന ദാമോദരൻ നയിച്ചു.
2026-27 വർഷങ്ങളിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപകർക്കായുള്ള ആദരവുംഇതോടൊപ്പം നൽകുകയുണ്ടായി. തുടർന്ന് 2026- 27 അധ്യയന വർഷത്തിലെ ജില്ലാ പ്രവർത്തന കലണ്ടർ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് ദിനേശ് കുമാർ സംസ്ഥാന കൗൺസിൽ അംഗം രജനി മോൾ എ രാജുവിന് നൽകി നിർവഹിച്ചു..പ്രസ്തുത യോഗത്തിൽ ജില്ലാ സെക്രട്ടറി സബിത ലക്ഷ്മൺ നന്ദി പ്രകാശിപ്പിച്ചു
















































































































