Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു



ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു.
ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2390.86 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു.


അതേസമയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്.


നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കടലില്‍ പോകുന്നതിന് വിലക്ക് തുടരുകയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!