മദ്യപാനം ചോദ്യം ചെയ്തതിനെച്ചൊല്ലി സംഘർഷം

മദ്യപാനം ചോദ്യം ചെയ്തതിനെച്ചൊല്ലി സംഘർഷം.12 പേർ അറസ്റ്റിലായ കേസിലെ പരാതിക്കാർ കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ അക്രമിച്ച് കടന്ന പ്രതികൾ.
മുണ്ടക്കയത്ത് വെച്ച് കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പുത്തൻചന്ത സ്വദേശി ആസിഫിനെ തിരുവനന്തപുരം സ്വദേശികളായ വിനോദസഞ്ചാരികൾ അധിക്ഷേപിച്ചിരുന്നു. തുടർന്ന് ആസിഫിന്റെ പിതാവ് ഷിയാസും സുഹൃത്തുക്കളും ചേർന്ന് മൂന്ന് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ആയി വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് പെരുവന്താനത്തും കുട്ടിക്കാനത്തും വെച്ച് ആക്രമിക്കുകയായിരുന്നു.
പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാക്കുതർക്കത്തിലും സംഘർഷത്തിലും പങ്കെടുത്തവരെ പെരുവന്താനം പോലീസ് ഇൻസ്‌പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസിലെ പരാതിക്കാർ, കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് കാറോടിച്ചു വന്നിരുന്ന മോൻസി ജോർജ് എന്നയാളെ, തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തുവെന്ന കാരണത്താൽ വഴിമധ്യേ തടഞ്ഞും തുടർന്ന് വാഹനം ഉപയോഗിച്ച് വിലങ്ങി നിർത്തിയും, ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം മുണ്ടക്കയം ഭാഗത്തേക്ക് കടക്കുകയും അവിടെ യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തിരുവനന്തപുരം മലയൻകീഴ് സ്വദേശികളായ സുജാത ഭവൻ വീട്ടിൽ കിരൺ (35), ഗോകുലം വീട്ടിൽ അശ്വിൻ(22), രാജിഭവൻ വീട്ടിൽ അഭിറാം വി (21), മുട്ടുകാട് സ്വാതിഭവൻ വീട്ടിൽ അതുൽ (20), തൈക്കാട് പ്ലാവിലക്കാട്ടു വീട്ടിൽ രാജേഷ് (20), കൊല്ലം പെരുമ്പുഴ സ്വദേശി അഭിജിത് എ (24), എറണാകുളം നോർത്ത് പറവൂർ സ്വദേശി ഗോകുലം വീട്ടിൽ ജിജിൻ (30) എന്നിവരെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞിരപ്പള്ളി പോലീസിന് കൈമാറി.
















































































































