സമ്മതിദാനാവകാശം ഉറപ്പാക്കാന്‍ സ്വീപ്

*സമ്മതിദാനാവകാശം ഉറപ്പാക്കാന്‍ സ്വീപ്…*
*വോട്ട് ഭിത്തിയില്‍ കൈയ്യൊപ്പ് ചാര്‍ത്തി ജില്ലാകളക്ടര്‍ ദിനേശന്‍ ചെറുവാട്ട്*
വോട്ടര്‍ ബോധവത്ക്കരണ പരിപാടിയുടെ (സ്വീപ്) ഭാഗമായി സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാകളക്ടര്‍ ദിനേശന്‍ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കവാടത്തില്‍ സജ്ജീകരിച്ച വോട്ട് ഭിത്തിയില്‍ ഒപ്പ് രേഖപ്പെടുത്തിയതിനൊപ്പം വോട്ടേഴ്‌സ് ഫോട്ടോ പോയിന്റില്‍ നിന്ന് കളക്ടര്‍ ഫോട്ടോയും എടുത്തു. കളക്ടര്‍ക്ക് ഒപ്പം ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പിലെ ഹരിതചട്ടപാലനം, എന്നിവ ഉദ്‌ബോധിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. സമ്മതിദാനം അവകാശമാണെന്നും അത് ഉപയോഗിക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്ന ഫോട്ടോ പോയിന്റും കളക്ടറേറ്റ് കവാടത്തില്‍ ഒരുക്കിയിട്ടുണ്ട്.
വോട്ടര്‍മാരെ ബോധവത്ക്കരിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമാണ് വിവിധ വോട്ടര്‍ ബോധവത്ക്കരണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
കളക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ടിനൊപ്പം ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകരായ ഹര്‍ഷദ് കുമാര്‍ ആര്‍ പട്ടേല്‍, ദീപ്തി ഉപ്പല്‍, ചെലവ് നിരീക്ഷകന്‍ ആഷിഷ് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും കൈയ്യൊപ്പ് രേഖപ്പെടുത്തി ക്യാമ്പയിന്റെ ഭാഗമായി.
















































































































