പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വോട്ട് ചെയ്യു, ജനാധിപത്യത്തിൽ പങ്കാളികളാകു… വോട്ടിംഗ് ശതമാനം ഉയർത്താൻ ജില്ലാ ഭരണകൂടം. മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പുരസ്കാരം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വോട്ടിംഗ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പോളിംഗ് ശതമാനം ഉയർത്തുന്നതിനും ഇടുക്കി ജില്ലാ ഭരണകൂടം പ്രത്യേക പരിപാടിക്ക് രൂപം നൽകി. ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തുന്ന രണ്ട് പോളിംഗ് സ്റ്റേഷനുകളെ ജില്ലാ ഭരണകൂടം ഔദ്യോഗികമായി പരസ്കാരങ്ങൾ നൽകി ആദരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി താഴെത്തട്ടിൽ പരിശ്രമിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) മികച്ച സേവനത്തിനുള്ള അംഗീകാരം കൂടിയാണ് പുരസ്കാരം. പൊതുജനങ്ങൾക്ക് വോട്ട് അവകാശത്തിൻ്റെ പ്രാധാന്യം മനസിലാക്കാനും, വോട്ട് ഉറപ്പാക്കുന്നതിനും സ്വീപ് അടക്കമുള്ള വിവിധ വോട്ടിംഗ് ബോധവത്കരണ പ്രവർത്തനങ്ങളും ഭരണകൂടം ജില്ലയിൽ നടത്തുന്നുണ്ട്.
















































































































