നാട്ടുവാര്‍ത്തകള്‍
കുരിശുംതൊട്ടിയിലെ നേർച്ചപ്പെട്ടിയുടെ താഴ് തകർത്ത് മോഷണശ്രമം


ഇരട്ടയാർ ∙ കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഉടമസ്ഥതയിൽ പള്ളിപ്പടിയിലുള്ള കുരിശുംതൊട്ടിയിലെ നേർച്ചപ്പെട്ടിയുടെ താഴ് തകർത്ത് മോഷണശ്രമം. ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു.
വെള്ളി രാത്രി ഒൻപതോടെയായിരുന്നു സംഭവം. താഴ് തകർക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. കുരിശുംതൊട്ടിക്കു സമീപത്തെ വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരുന്ന തെരുവു വിളക്കിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഏതാനും നാൾ മുൻപും ഇവിടെ മോഷണ ശ്രമം നടന്നിരുന്നു.