Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് നാളെ മുതല്‍ കലയുടെ രാപ്പകലുകള്‍



കോഴിക്കോട്: കോഴിക്കോട് നാളെ മുതല്‍ കലയുടെ രാപ്പകലുകള്‍. കലാപ്രതിഭകളെ സ്വീകരിക്കാന്‍ മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി മധുരത്തിന്‍റെ നഗരം.താളമേളങ്ങള്‍ക്ക് കാതോര്‍ത്ത് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ കലാസ്വാദകര്‍.

അതിരാണിപാടമായി മാറിയ വിക്രം മൈതാനത്ത് ആദ്യം ദൃശ്യവിസ്മയം തീര്‍ത്ത് ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. രണ്ടാം വേദിയായ സാമൂതിരി സ്കൂളിലെ ഭൂമിയില്‍ സംസ്കൃത നാടകമാണ്. പ്രൊവിഡന്‍സിലെ തസ്രാക്കില്‍ കുച്ചുപ്പുടിയ്ക്കൊപ്പം മണവാളനും കൂട്ടരും വട്ടപ്പാട്ടുമായെമെത്തും. കോലിലും ദഫിലും താളം തീര്‍ക്കും ഗുജറാത്തി ഹാളിലെ ബേപ്പൂര്‍. ആദ്യ ദിനം തന്നെ കുടുകുടെ ചിരിപ്പിക്കാന്‍ ഗണപത് ബോയ്സില്‍ ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രി നടക്കും. മിഴാവ് കൊട്ടി കൂടിയാട്ടക്കാര്‍ ചാലപ്പുറം അച്യുതന്‍ ഗേള്‍സിലേക്കെത്തും. നാടന്‍ പാട്ടിനൊപ്പം താളം പിടിക്കാനും ആടാനും ടൗണ്‍ഹാളിലേക്കെത്താം.

രചനമത്സരങ്ങളും വാദ്യോപകരണങ്ങളും മാന്ത്രികത തീര്‍ക്കുന്നതും ഒന്നാം ദിസവമാണ്. ഊട്ടുപുര സജീവമാണ്… കോഴിക്കോട് നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് കലോത്സവത്തിനായി.

ഐസൊരതി പോലെ കളര്‍ഫുള്ളാണ് കലോത്സവം .മില്‍ക്ക് സര്‍ബത്തിന്‍റെ രുചിയും. ബിരിയാണി പോലെ സ്പൈസിയും. ഇനിയുള്ളത് കല കലോ കലയുടെ ഏഴ് നാളുകള്‍. പ്രതിഭകള്‍ ഇന്നെത്തും. ഇനി ങ്ങളാണ് വരേണ്ടത്. ഒരുങ്ങിയിറങ്ങി വേഗം ങ്ങ് പോരീ…









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!