ക്രൈസ്തവർ വിഭൂതി തിരുനാൾ ആചരിച്ചു

ക്രൈസ്തവരുടെ അമ്പതു നോമ്പിന്റെ (വലിയ നോമ്പ്) തുടക്കം കുറിക്കുന്ന പ്രധാന ആചാരമാണ് കുരിശുവര പെരുന്നാൾ അഥവാ വിഭൂതി. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്ന ഈസ്റ്ററിന് മുന്നോടിയായി, പള്ളികളിൽ പുരോഹിതർ വിഭൂതി (കരിഞ്ഞ ചാരം) കൊണ്ട് വിശ്വാസികളുടെ നെറ്റിയിൽ കുരിശടയാളം വരയ്ക്കുന്നു. ഇത് അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. “മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും” എന്ന സത്യത്തെ ഇത് ഓർമ്മിപ്പിക്കുന്ന
പെരുന്നാൾ കൂടിയാണിത്. മത്സ്യമാംസങ്ങൾ ഉപേക്ഷിച്ച് ഉപവസിക്കുകയും, പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യുന്ന അമ്പതുനോമ്പു കാലത്തിൻ്റെ അനുസ്മരണമാണിത്.എല്ലാ ക്രൈസ്തവ ദൈവാലയങ്ങളിലും അമ്പതുനോമ്പിനു മുന്നോടിയായി കുരിശുവരതിരുനാൾ അഥവാ വിഭൂതിതിരുനാൾ നടന്നു. പണിക്കൻകുടി സെൻ്റ് ജോൺ മരിയ വിയാനി പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് തേനംമാക്കൽ കാർമ്മികത്വം വഹിച്ചു.









































































