San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡിജിറ്റൽ വെൽനസ്  പരിപാടി സംഘടിപ്പിച്ചു





വിദ്യാർത്ഥികളിലും മാതാപിതാക്കളിലും ഉത്തരവാദിത്വമുള്ള ഡിജിറ്റൽ ഉപകരണ ഉപയോഗം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ വെൽനസ് ബോധവത്കരണ പരിപാടി ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ  സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സുരക്ഷ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, സമയനിയന്ത്രണം എന്നിവയുടെ പ്രാധാന്യം എന്നിവ പരിപാടിയിൽ വിശദീകരിച്ചു.  ബോധവത്കരണ ക്ലാസ്സ്  ശ്രീ സന്ദീപ് T.P (സിവിൽ പോലീസ് ഓഫീസർ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇടുക്കി)  നയിച്ചു.ഡിജിറ്റൽ ഫാസ്റ്റിംഗ് ചലഞ്ചിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു..
പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണവും ,സൈബർ ക്വിസ് മത്സരവും ചിത്രപ്രദർശനവും നടത്തി.

പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം എ ശ്രീമതി റെനി ജോസഫ്, കുമാരി ശ്രീലക്ഷ്മി സന്തോഷ് എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!