Idukki വാര്‍ത്തകള്‍
രാജാക്കാട് കൊലക്കേസ് : പ്രതിക്ക് നാല് വർഷം തടവും പിഴയും

പളനിയപ്പൻ, സനു എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രദോഷ് (50) കുറ്റക്കാരനെന്നു കണ്ടെത്തി ജില്ലാ സെഷൻസ് കോടതി നാല് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2016 സെപ്റ്റംബർ മാസം ബൈസൺവാലി ദേശീയം വായനശാല ഭാഗത്ത് പ്രതിയുടെ വീടിന് മുൻവശത്ത് വെച്ച്, വിരോധം നിമിത്തം ജോയ് (58) എന്നയാളെ റോഡിലേക്ക് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.







































































































































