കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ 40 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു

കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ 40 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.
1 കോടി രൂപായാണ് റോഡ് വികസനത്തിനായി PWD അനുവദിച്ചിരിക്കുന്നത്. കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കുകൾക്ക് പരിഹാരം കാണുന്നതാനായി യാണ് ബൈപ്പാസ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.
ഇടുക്കി, കോട്ടയം റൂട്ടുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ടൗണിൽ കയറാതെ ഇടുക്കിക്കവല ബൈപ്പാസിലൂടെ പളളിക്കവലയിൽ എത്താവുന്നതാണ്.
എന്നാൽ ഇടുക്കിക്കവല ഭാഗത്തു നിന്നുംബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനോട് ചേർന്നുള്ള ഭാഗത്ത് പഴയ കെട്ടിടം മൂലം 2 വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
നിലവിൽ ഈ വസ്തുവുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്.ഇപ്പോൾ
ബൈപ്പാസ് റോഡ് നവീകരണത്തിനും കലുങ്ക് നിർമ്മാണത്തിനുമായി 1 കോടി രൂപായാണ് PWD അനുവധിച്ചിരിക്കുന്നത്.
750 മീറ്റർ നീളത്തിൽ – 5..5 മീറ്റർ വീതിയിലും PMGS നിലവാരത്തിൽ റോഡ് ടാർ ചെയ്യും.
ഒപ്പം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള കലുങ്ക് നിർമ്മാണം ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 40 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
മാർച്ച് 30 ന് മുമ്പ് പൂർയാക്കി റോഡ് തുറന്നു നൽകുവാനാണ് PWD തീരുമാനം.
















































































































