ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. പത്തനംതിട്ടജില്ലയിലെ ഓമല്ലൂർ മഞ്ഞിനിക്കരയിൽ കബറടങ്ങിയിട്ടുള്ള മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രയർക്കീസ് ബാവയുടെ കബറിടത്തിലേക്ക് യാക്കോബായ സുറിയാനി ക്രിസ്തീയ സഭഇടുക്കി ഭദ്രാസനത്തിൻ്റ് നേതൃത്വത്തിൽ ഉള്ള കാൽനട തീത്ഥയാത്ര കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കുരിശടിയിലെത്തിച്ചേർന്നപ്പോൾ കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കട്ടപ്പിന പൗരാവലിക്കു വേണ്ടി നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, മലനാട് SNDP യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ തുടങ്ങിയവർ ഛായാചിത്രത്തിൽ ഹാരാർപ്പണം നടത്തി.
ഫെബ്രുവരി 10 മുതൽ 13 വരെ തീയതികളിലായി നടത്തപ്പെടുന്ന 93-ാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചാണ് എല്ലാ വർഷത്തേയും പോലെ ഇത്തവണയും കാൽനട തീത്ഥയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 35 വർഷമായി ഹൈറേഞ്ച് മേഖലയിൽ നിന്നും ഉള്ള കാൽ നട തീത്ഥയാത്ര ആരംഭിച്ചിട്ട് . ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലൂടെ 149 ഓളം കിലോമീറ്റർ ദൂരം കാൽനടയായി നടത്തുന്ന തീത്ഥയാത്രയിൽ എല്ലാ വർഷങ്ങളിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തു വരുന്നത്. ഫാ. മാത്യു മഠത്തിപറമ്പിൽ, ഫാ. ജെയിംസ് കുര്യൻ പുതിയ പുരയിടത്തിൽ പ്രസിഡന്റുമാരായും സഖറിയാസ് മോർ പീലക്സീനോസ് മെത്രാപോലീത്ത രക്ഷാധികാരിയും സജി കോതപ്പള്ളിൽ സെക്രട്ടറിയായും അജി സ്കറിയ ഖജാൻജിയുമായുള്ള കമ്മിറ്റിയാണ് ഇത്തവണത്തെ തീത്ഥയാത്രയുടെ പ്രധാന സംഘാടകർ.
ഇടുക്കി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിൽ നിന്നും ആരംഭിച്ച തീർത്ഥയാത്ര വിവിധ ദേവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചപ്പാത്ത് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ദേവാലയത്തിലെത്തി വിശ്രമിച്ചു.
തുടർന്ന് തീർത്ഥയാത്ര ഏലപ്പാറ വഴി കുട്ടികാനത്തെത്തി കുമളി മേഖലയിൽ നിന്നുമുള്ള തീർ
ത്ഥയാത്രാസംഘവുമായി ചേർന്ന് മുണ്ടക്കയം മോർ ഏലിയാസ് തൃതിയൻ യാക്കോബായ ദേവാലയത്തിലെത്തി വിശ്രമിക്കും.
തുടർന്ന് 12 ന് രാവിലെ ഇവിടെ നിന്നും പുറപ്പെടുന്ന തീത്ഥാടക സംഘം എരുമേലി വഴി റാന്നി ഐത്തല സെൻ്റ് കുര്യാക്കോസ് ക്നാനായ ദേവാലയത്തിലെത്തി വിശ്രമിക്കും. 13 ന് രാവിലെ ആരംഭിക്കുന്ന തീത്ഥയാത്ര ഉച്ചകഴിഞ്ഞ് രണ്ടരക്ക് ഓമല്ലൂർ കുരിശടിയിലെത്തിചേരും ഇവിടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമെത്തുന്ന തീത്ഥാടകരേയും രഥങ്ങളേയും സഭാപിതാക്കൻമാർ ചേർന്ന് സ്വീകരിച്ച് മഞ്ഞനികര മലമുകളിലേക്ക് ആനയിക്കും. പതിമൂന്നിനാണ് പ്രധാന പെരുന്നാൾ.









































































