മെഗാ ജോബ് ഫെയർ 2K26

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, വിജ്ഞാനകേരളം ഇടുക്കി ജില്ലയും, കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനും, അഴുത ബ്ലോക്ക് പഞ്ചായത്തും, കെ-ഡിസ്‌കും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2026 ഫെബ്രുവരി 14 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വച്ച് നടക്കുകയാണ്. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോൺ പി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ആർ വിജയൻ ജോബ് ഫെയർ ഉദ്ഘാടനം നിർവഹിക്കും, വിജ്ഞാനകേരളം ഡി.എം.സി ശ്രീ. റോബിൻ എം.കെ. മുഖ്യ പ്രഭാഷണവും, കുടുംബശ്രീ ഡി.എം.സി ശ്രീ. എ മണികണ്ഠൻ പ്രത്യേക സന്ദേശവും നൽകും കോളേജ് പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളി, കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ രതീഷ് പി ആർ, ബോബി കെ മാത്യു , സുപർണ്ണ രാജു , പ്ലേസ്മെന്റ് സെൽ കോർഡിനേറ്റർമാരായ സജി സക്കറിയാസ്, നൈസ് ജോസ്, പി അനുരാഗ്, അഞ്ജലി ആർ നായർ, ജിനു തോമസ്, അശ്വനി ജെയിസി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു
ഇന്ത്യയിലേയും , കേരളത്തിലേയും അൻപതിലധികം പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ എത്തും . ബാങ്കിങ്, ഇൻഷുറൻസ്, ഐ റ്റി., ഹോസ്പിറ്റാലിറ്റി , ഓട്ടോ മൊബൈൽ, ഗാർമെൻറ്സ് ഉൾപ്പെടെയുള്ള കമ്പനികൾ വാഗ്ദാനം ചെയ്യുന്ന രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ജോബ് ഫെയറിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും അവസരം ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലന്വേഷകരുടെ എണ്ണം വർദ്ധിച്ചു വരുന്ന വർത്തമാനകാലത്ത് ജോബ് ഫെയർ ആയിരങ്ങൾക്ക് പ്രയോജനകരമാകും. പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങൾ ഉണ്ടാവും. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ജോബ് ഫെയറിലേയ്ക്ക് തൊഴിലന്വേഷകരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും സ്വാഗതം. പ്രവേശനം സൗജന്യം. ഒരു ഉദ്യോഗാർഥിക്ക് 10 കമ്പനികളിൽ അഭിമുഖത്തിന് അവസരം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക -95 62 58 11 91, 82 81 06 52 13
















































































































