നാട്ടുവാര്‍ത്തകള്‍
എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി അഞ്ചു വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി നടത്തി.
പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍.ബിനു അധ്യക്ഷത വഹിച്ചു. പത്മസേനന്‍, സ്മിത തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. സെക്രട്ടറി സുനില്‍ സെബാസ്റ്റിയന്‍, സ്ഥിരം സമിതി അധ്യക്ഷരായ റാബീ സിദ്ദിഖ്, ശോഭനാമ്മ ഗോപിനാഥന്‍, അംഗങ്ങളായ നടരാജ പിള്ള, ജയ് തോമസ്, ആന്‍സി തോമസ്, ശ്യാമള മധു, തുടങ്ങിയവര്‍ പങ്കെടുത്തു.