Idukki വാര്‍ത്തകള്‍
ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ ഇടുക്കി ജില്ലാ പോലീസിന് തിളക്കമാർന്ന നേട്ടം

2026 ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ തിരുവനന്തപുരത്ത് നടന്ന 46-ാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (All India Masters Athletic Meet) ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബെന്നി കെ മാമൻ 400 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനവും, പീരുമേട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സിനിൽ കുമാർ എം ബി 4 x100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും 4X400 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും, മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് ഡി 800 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 1 വരെ സൗത്ത് കൊറിയയിൽ വച്ച് നടത്തപ്പെടുന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേക്ക് ഇവർ യോഗ്യത നേടി.
















































































































