San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പുസ്തകത്തെ ഉദ്ധരിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള അവകാശവുമുണ്ട്: രാഹുലിനെ പിന്തുണച്ച് കാർത്തി



ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി, മേജര്‍ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉദ്ധരിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. ലോക്‌സഭയില്‍ പുസ്തകങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചോദ്യം ചോദിക്കുന്നത് തടയാന്‍ സര്‍ക്കാരിനാകില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. ലോക്‌സഭയില്‍ ഒരാള്‍ പുസ്തകം ഉയര്‍ത്തി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.

രാജ്യത്ത് ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. അതിനെ ഉദ്ധരിച്ച് സംസാരിക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വേണ്ടെന്ന് പറയാന്‍ കഴിയില്ല. ആധുനിക ലോകത്ത് ഒരു പ്രസിദ്ധീകരണം എന്ന് പറഞ്ഞാല്‍ അത് ഫിസിക്കല്‍ കോപ്പികള്‍ മാത്രമല്ല. അതില്‍ ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന്നു. പ്രസിദ്ധീകരണം എന്ന് പറഞ്ഞാല്‍ തന്നെ പൊതുമധ്യത്തിലേക്ക് പുസ്തകം എത്തിക്കുക എന്നാണ് അര്‍ത്ഥം. പൊതുജനങ്ങളിലേക്ക് എത്തിയ ഒരു പുസ്തകം സഭയില്‍ ഉദ്ധരിക്കുന്നതില്‍ നിന്നും പ്രതിപക്ഷ നേതാവിനെ തടയാന്‍ നിങ്ങള്‍ക്കാവില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.

പുസ്തകത്തിന്റെ ഉള്ളടക്കത്തോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് എഴുത്തുകാരന് മാത്രമായിരിക്കണം. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കാണിച്ച പുസ്തകത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് രചയിതാവാണ്. ആരാണ് രചയിതാവ്? കരസേന മേധാവി ജനറല്‍ എം എം നരവാനെയാണ് രചയിതാവ്. അദ്ദേഹത്തിനല്ലാതെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ നിഷേധിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പ്രതികരിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!