നാട്ടുവാര്‍ത്തകള്‍
ആസാദീകാ അമൃത് മഹോത്സവ് നഗരസഭാതല വാരാചരണ പരിപാടികള്‍ സമാപിച്ചു
കട്ടപ്പന: ആസാദീകാ അമൃത് മഹോത്സവിന്റെ കട്ടപ്പന നഗരസഭാതല വാരാചരണ പരിപാടികള്‍ സമാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭയില്‍നടന്ന ചടങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായി,
ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി സുനില വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ നന്ദന്‍ മേനോനെയും അജൈവ പാഴ്‌വസ്തുക്കളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് പ്രദര്‍ശനം നടത്തിയ വ്യക്തികളെയും മൊമെന്റോകള്‍ നല്‍കി ആദരിച്ചു.