Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചാരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടന്നു



കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചാരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടന്നു. ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു.




ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘ പരിവാർ ഭയപ്പെടുന്നതിന്റെ ഭാഗമായാണ് മഹാൽമാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേർ നീക്കം ചെയ്തതെന്ന്  പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് കെ ജെ ബെന്നി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ആട്ടിമറിച്ചതിലൂടെ ഗ്രാമീണ ജനതയുടെ സ്വയം പര്യാപ്തതക്കും, അൽമവിശ്വാസത്തിനും വേണ്ടി രാഷ്ട്രപിതാവ് കണ്ട സ്വപ്ന പദ്ധതിയാണ് ഇല്ലാതാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഹൃദത്തിലേക്ക് സംഘപരിവാറിന്റെ വർഗീയ പ്രത്യയ ശാസ്ത്രം നിറയൊഴിച്ചതിന്റെ
ഫലമാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ പറഞ്ഞു.അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകത്തിന് മാതൃകയായ ഗാന്ധിജിയെ തമസ്കരിക്കാനുള്ള വർഗീയശക്തികളുടെ നീക്കം വിലപ്പോവില്ല എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. മനോജ്‌ മുരളി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ,പി എസ് മേരിദാസൻ, സജിമോൾ ഷാജി, ഐബിമോൾ രാജൻ, ബീനാ സിബി, സന്തോഷ്‌ ഒലിനാൽ, പൊന്നപ്പൻ അഞ്ചപ്ര, സി എം തങ്കച്ചൻ, പ്രശാന്ത് രാജു, ബിൻസി ഷിനോജ്, സതി അജികുമാർ, ലിസി ജോണി, രത്നമ്മ സുരേന്ദ്രൻ, രാജു വെട്ടിക്കൽ, ഷിബു പുത്തൻപുര തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!