Idukki വാര്‍ത്തകള്‍
സിഡിഎസ് ചെയർപേഴ്സൺമാർ ക്കും സി ഡി എസ് മെമ്പർമാർക്കും കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

കഴിഞ്ഞ മൂന്നുവർഷത്തെ സേവനത്തിനുശേഷം കട്ടപ്പന മുനിസിപ്പാ ലിറ്റിയിൽ നിന്ന് പിരിഞ്ഞുപോയ സിഡിഎസ് ചെയർപേഴ്സൺ മാർക്കും സി ഡി എസ് മെമ്പർമാർക്കും നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു . കട്ടപ്പന നഗരസഭ ഹാളിൽ വച്ചാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത് മുനിസിപ്പൽ ചെയർപേർസൺ ജോയി വെട്ടികുഴി യോഗം ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ഭാരവാഹികളെ മൊമെന്റോ നൽകിയാണ് യാത്രയയപ്പ് നൽകിയത്. സി.ഡി. എസ് ചെയർപേഴ്സൺമാരായ രതനമ്മ സുരേന്ദ്രൻ, ഷൈനി ജിജി മറുപടി പ്രസംഗം നടത്തി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി പാറപ്പായി,തോമസ് മൈക്കിൾ, മനോജ് മുരളി, ബീന സിബി, സജിമോൾ ഷാജി, വി ആർ സജി, രമേശ് പി ആർ , അഡ്വ.കെ ജെ ബെന്നി, ബീന ടോമി, ബിന്ദുലത രാജു, ജൂലി റോയി തുടങ്ങിയവർ സംസാരിച്ചു.









































































