ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കാഞ്ചിയാർ ഗ്രാമപഞ്ചായത്തും ചേർന്ന് പ്ലാസ്റ്റിക് മാലിന്യശേഖരണ ചലഞ്ച് സംഘടിപ്പിച്ചു

ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കാഞ്ചിയാർ ഗ്രാമപഞ്ചായത്തും ചേർന്ന് പ്ലാസ്റ്റിക് മാലിന്യശേഖരണ ചലഞ്ച് സംഘടിപ്പിച്ചു.
പ്രാണ – Breath for the Earth, Hope for Tomorrow’ എന്നപേരിലാണ്
ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കാഞ്ചിയാർ ഗ്രാമപഞ്ചായത്തും ചേർന്ന് ‘ പ്ലാസ്റ്റിക് മാലിന്യശേഖരണ ചലഞ്ച് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി. നിർവഹിച്ചു.
വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് അവ കൈമാറുകയും ചെയ്തു.
പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത, പൊതുജനങ്ങളിൽ ശുചിത്വബോധവത്കരണമെത്തിക്കുക, പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഉത്ഘാടന യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ സോണിയ ജെയിംസ്, രാഹുൽ ജോർജ്, സ്നേഹ പി. കുര്യൻ എന്നിവർ സംസാരിച്ചു.
















































































































