മാസ്ക് ധരിക്കാത്തതിന് ബലം പ്രയോഗിച്ച; ഇടുക്കി സ്റ്റേഷനിലെ അഡീഷനൽ അഡീഷനൽ എസ്ഐക്കു സ്ഥലംമാറ്റം
ചെറുതോണി ∙ മാസ്ക് ധരിക്കാത്തതിനു കാർ യാത്രക്കാരനെ ബലമായി പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച ഇടുക്കി സ്റ്റേഷനിലെ അഡീഷനൽ എസ്ഐ കെ.ജെ. മാമ്മനെ വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്കു സ്ഥലം മാറ്റി.
കഴിഞ്ഞ 21ന് ആണ് കരിമ്പൻ പാലത്തിനു സമീപം നടു റോഡിൽ എസ്ഐയും നാലു പൊലീസുകാരും ചേർന്ന് യാത്രക്കാരനെ ബലമായി പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇത് നേരിയ സംഘർഷത്തിൽ കലാശിച്ചു. പിന്നീട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണു യാത്രക്കാരനെ സ്റ്റേഷനിലേക്കു കൊണ്ടു പോയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തെക്കുറിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരികയാണ്. എന്നാൽ, ഈ സംഭവത്തിന്റെ പേരിലല്ല സ്ഥലംമാറ്റമെന്നും സാധാരണ മാറ്റം മാത്രമാണന്നും അധികൃതർ അറിയിച്ചു