Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മാർ ജോർജ് പുന്നക്കോട്ടിലിനെ ആദരിച്ച് ഇടുക്കി രൂപത



കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശ്ശേരിയിൽ സ്നേഹാദരവുകൾ അർപ്പിച്ചു. ഹൈറേഞ്ചിന് എല്ലാ മേഖലയിലും വളർത്താവാൻ പരിശ്രമിച്ച വ്യക്തിത്വമാണ് മാർ ജോർജ് പുന്നക്കോട്ടിൽ എന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം ഈ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സർക്കാർ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാൻ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വലിയ ശ്രദ്ധയും കരുതലും ഹൈറേഞ്ച് മേഖലയോട് ആയിരുന്നു. 1977 മുതൽ 2003 വരെ അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായിരുന്നുകൊണ്ട് അദ്ദേഹം നൽകിയ വലിയ സംഭാവനകൾക്ക് പൊതുസമൂഹം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കോതമംഗലം രൂപതയുടെ മെത്രാൻ ആയിരുന്ന കാലത്ത് ഹൈറേഞ്ച് മേഖലയെ എല്ലാത്തരത്തിലും വളർത്തിക്കൊണ്ടു വരുവാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണ്.  ഹൈറേഞ്ചിൽ നിരവധി സ്കൂളുകളും കോളേജും ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രാമങ്ങളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയെടുക്കുവാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടുക്കിയെ എല്ലാത്തരത്തിലും സ്വയം പര്യാപ്തതയിൽ എത്തിച്ച ശേഷമാണ് ഹൈറേഞ്ചിലെ ഇടവകകളെ ചേർത്ത് ഒരു പുതിയ രൂപതയ്ക്ക് രൂപം നൽകാൻ അദ്ദേഹം പരിശ്രമിച്ചത് എന്നും അദ്ദേഹം അനുസ്മരിച്ചു

ഇടുക്കിയിലെ ജനം ആഴമേറിയ വിശ്വാസവും നിശ്ചയദാർഡ്യവും സേവന സന്നദ്ധതയും ഉള്ള രാണന്ന് മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു. ജനം നേതൃത്വത്തോട് ചേർന്ന് ആത്മാർത്ഥമായി അദ്ധ്വാനിച്ചതിന്റെ ഫലമാണ് ഇടുക്കിയുടെ വളർച്ച. രാഷ്ട്രീയ നേതൃത്വം എപ്പോഴും ഇടുക്കിയെ വളർത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു

വിപുലമായ പരിപാടികളോടെയാണ് രൂപതാ കുടുംബം പിതാവിന് ആദരവുകൾ അർപ്പിച്ചത്. രാവിലെ 9. 30ന് ഒരിക്കൽ ഫൊറോന ദേവാലയ അങ്കണത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. 10 മണിക്ക് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷമായ സമൂഹ ബലിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരായി. തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന അനുമോദന യോഗത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയുടെ അനുമോദനങ്ങളും ആശംസകളും അർപ്പിച്ചു. രൂപതയിലെ വികാരിയെ ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ രൂപതയിലെ സമർപ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനി സമൂഹം ഇടുക്കി നവജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി.ഡോ. ടെസ് ലിൻ എസ് എച്ച്, രൂപതയിലെ അല്മായ പ്രതിനിധി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോർജ് കോയിക്കൽ എന്നിവർ സംസാരിച്ചു. വിവിധ ഭക്തസംഘടനകളുടെ രൂപത ഭാരവാഹികൾ പിതാവിന് ആദരവ് അർപ്പിച്ചു. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും എല്ലാ ഇടവകകളിൽ നിന്നുമുള്ള കൈക്കാരൻമാരും ദൈവാലയ ശുശ്രൂഷികളും ചടങ്ങിൽ സംബന്ധിച്ചു.

രൂപതാ ചാൻസലർ റവ.ഡോ. മാർട്ടിൻ പൊൻപനാല്‍,ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. സെബാസ്റ്റ്യൻ വടക്കേൽ,ഫാ. ജിൻസ് കാരയ്ക്കാട്ട്, ശ്രീ. സാം സസ്സി, ശ്രീമതി. ഷേർളി ജൂഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!