San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അഭിറാം കൊലപാതകം; പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ



ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം പാങ്ങപ്പാറയിൽ കാണാതായ 17-കാരന്റെ തിരോധാനം കൊലപാതകം. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം.ഡി. എന്ന പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയടക്കം മൂന്നുപേരാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അഭിറാം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് വീട്ടുകാർ സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. പിന്നാലെ പോലീസ് തിരോധാനത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അഭിറാമിന്റെ സുഹൃത്തുക്കളിൽനിന്നും വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. പിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാങ്ങപ്പാറയിൽ നിന്നും ചാക്കിൽകെട്ടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

പിന്നാലെതന്നെ 17-കാരനായ പ്രതിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ മെസേജയച്ചാണ് പ്രതികൾ അഭിറാമിനെ പാങ്ങപ്പാറയിൽ എത്തിയച്ചത്. ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയും ചാക്കിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അതിൽ 17-കാരനും, ഒരു പെൺകുട്ടിയും, മറ്റൊരാൾ ഒരു ഗുണ്ടാനേതാവുമാണ് എന്നാണ് വിവരം. അഭിറാമിനെ കൊലപ്പെടുത്താനും ചാക്കിലാക്കി കെട്ടിത്തൂക്കാനും 17-കാരനായ പ്രതിക്ക് മറ്റാരുടെയൊക്കെയോ സഹായം ലഭിച്ചിരുന്നു എന്ന് പോലീസ് ആദ്യംമുതൽ സംശയിച്ചിരുന്നു.

പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതിനെക്കുറിച്ച് അഭിറാമിന്റെ ഒരു സുഹൃത്ത് പോലീസിനോട് തുറന്നുസമ്മതിച്ചു. ഈ കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാങ്ങപ്പാറയിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഒരു ഒഴിഞ്ഞ പറമ്പിൽ വാഴകൾക്കിടയിൽ ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മദ്യപിക്കാനും മറ്റുമായി എത്തിയിരുന്ന ഈ സ്ഥലം അഭിറാമിന്റെ സുഹൃത്തുക്കൾക്ക് പരിചിതമായ ഇടംതന്നെയാണ്. അഭിറാമിനെ കാണാതായതോടെ അവൻ ഇവിടെ ഉണ്ടാകുമോ എന്ന് സുഹൃത്തുക്കൾക്ക് സംശയം തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർ രാത്രി ഇവിടെയും പരിസരപ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. എന്നാൽ മതിലിനപ്പുറത്തുള്ള വാഴത്തോട്ടത്തിലേക്ക് അവർ പോയി പരിശോധന നടത്തിയിരുന്നില്ല.

അവിടെ നിന്നാണ് പോലീസിന് ഇന്ന് അഭിറാമിന്റെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ ലഭിച്ചത്. സുഹൃത്തുക്കൾ ഇന്നലെ ഈ മതിലിനപ്പുറം കൂടി പരിശോധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നലെതന്നെ കുട്ടിയുടെ മൃതദേഹം ലഭിക്കുമായിരുന്നു. സ്ഥലത്ത് ഇപ്പോൾ പോലീസിന്റെ പരിശോധന പുരോഗമിക്കുകയാണ്. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!