San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി



ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി പ്രത്യേക നിയമം നടപ്പിലാക്കാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. പുതുയുഗ കാലത്തേക്കുള്ള വനിതാ നയം രൂപീകരണത്തിനാണ് തുടക്കമാകുന്നത്.

രാജ്യത്തിന് മുഴുവൻ മാതൃകയാകുന്ന നയം നടപ്പിലാക്കുകയാണ് ലക്ഷ്യം. ലോകം മുഴുവൻ മാറുകയാണ് എന്നാൽ പലരുടെയും ചിന്തകളിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. പലരും 50 വർഷം പുറകിലാണ്. എല്ലാ പ്രായത്തിലുള്ളവരുടെയും സംരക്ഷത്തിനായാണ് നയ രൂപീകരണം. സോഷ്യൽ മീഡിയയിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത്. മരുന്നു പോലും പുരുഷന്മാർക്ക് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മരുന്നു നിർമ്മാണത്തിൽ പോലും വിവേചനം ഉണ്ടായിട്ടുണ്ട്.

പുരുഷന്മാർക്കുണ്ടാക്കുന്ന മരുന്നു തന്നെയാണ് സ്ത്രീകൾക്ക് നൽകുന്നത്. വനിതാനയത്തിൽ വിട്ടുവീഴ്‌ച ഇല്ലാതെ കേരളത്തിൽ നടപ്പാക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കാതെ പോകില്ല . അതിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button