കേരളാ കരാട്ടേ അസോസിയേഷൻ ഇടുക്കി ജില്ലാ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 3 ശനിയാഴ്‌ച ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടക്കും

കേരളാ കരാട്ടേ അസോസിയേഷൻ ഇടുക്കി ജില്ലാ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 3 ശനിയാഴ്‌ച
ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടക്കും.
കട്ടപ്പന CSI ഗാർഡനിൽ വച്ചാണ്46-ാം മത് ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇരുനൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻ ഷിപ്പിൻ്റെ ഉത്ഘാടനം കട്ടപ്പന
നഗരസഭാ ചെയർമാൻ ജോയി
വെട്ടിക്കുഴി നിർവഹിക്കും.
ഇടുക്കി ജില്ലാ കരാട്ടേ അസോസിയേഷൻ പ്രസിഡൻ്റ് സൻസായി ബിനുകുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന ഉത്ഘാടന യോഗത്തിന് സെക്രട്ടറി സൻസായി M.K. സലിം സ്വാഗതം ആശംസിക്കും.
നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാ കൗൺസിലർ V.R സജി, പോലീസ് സബ്ബ് ഇൻസ്പെക്‌ടർ K.G രാജ്‌നാഥ്, റവ.ഫാദർ ബിനോയി.പി.ജേക്കബ്, ഫിലിം ആക്‌ടർ സുധി കട്ടപ്പന, സൻസായി. അസാമോൾ ,
സൻസായി E.S സുബാഷ്
എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ PA സുബാഷ്,
ബിനു കുര്യൻ എന്നിവർ പങ്കെടുത്തു.













































































