6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 31 -ാം തീയതി നടക്കും



കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 31 -ാം തീയതി നടക്കും.ഒന്നാം സമ്മാനം നേടുന്ന ടീമിന് 15,000 രൂപയും, M. കുര്യൻ ഒരപ്പാങ്കൽ എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമിന് 7500 രൂപയും എവറോളിംഗ് ട്രോഫിയും നൽകും.

കട്ടപ്പന ATS അരീനയിൽ വച്ചാണ് മത്സരം നടക്കുന്നത്. കുട്ടികളിലും യുവജനങ്ങളിലും ഉള്ള മയക്കു മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക മൊബൈൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുകയും, സ്പോർട്സ് ലൂടെ അവരുടെ മാനസികവും, ശാരീരികവും ആയിട്ടുള്ള കായിക ക്ഷമത വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, കട്ടപ്പന ലയൺസ് ക്ലബ്ബിന്റെയും, ഓസാനം സ്കൂൾ ലിയോ ക്ലബ്ബിന്റെയും, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും, ലയൺസ് ഡിസ്റ്റിക് 2nd VDG Ln.കെ. പി പീറ്റർ നൽകും.

കൂടാതെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ | തുടങ്ങിയവർക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കും.


കട്ടപ്പന ബേയ്ക്ക് ഫാക്ടറി ആണ് മുഖ്യ സ്പോൺസർമാർ.
വാര്‍ത്താസമ്മേളനത്തില്‍ ജെബിന്‍ ജോസ്, ടോം സോജന്‍, ജോയല്‍ ജോജി, സാഹിന്‍ കാറ്റി, സന്തോഷ് ചാളനാട്ട്, എം എം ജോസഫ്, ജോസഫ് ജോണി, ശ്രീജിത്ത് ഉണ്ണിത്താന്‍, അമല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!