ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ്-പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പുതിയ ചെയർമാനായി സെബാസ്റ്റ്യൻ മാത്യുവും അംഗങ്ങളായി രമ പി.കെ, അഡ്വക്കേറ്റ് സിമി സെബാസ്റ്റ്യൻ കെ., പ്രിന്റോമോൻ മാത്യു, സുലൈമാൻ കുട്ടി കെ. എ. എന്നിവരും സ്ഥാനമേറ്റു.
. സെബാസ്റ്റ്യൻ മാത്യു – 21 വർഷത്തെ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് സെൽ ഉപജില്ലാ കൺവീനർ എന്നീ മേഖലയിൽ പ്രവർത്തിച്ചു.
രമ പി.കെ മുൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, 28 വർഷം ICDS ൽ പ്രവർത്തന പരിചയം.
അഡ്വ. സിമി സെബാസ്റ്റ്യൻ കെ മുൻ ജുവനൈൽ ജസ്റ്റീസ് ബോർഡുമെമ്പറും, CWC മെമ്പറുമായിരുന്നു. ഇടുക്കി ജില്ലാ കോടതിയിൽ അഭിഭാഷകയും ആണ്.
. പ്രിന്റോമോൻ മാത്യു – ചൈൽഡ് ലൈൻ കോർഡിനേറ്റർ, സൂപ്പർ വൈസർ തസ്തികയിൽ 14 വർഷത്തെ സേവനം.
. സുലൈമാൻ കുട്ടി കെ. എ അദ്ധ്യാപകൻ, സമഗ്ര ശിക്ഷാ ഇടുക്കി പ്രോഗ്രാം ഓഫീസർ എന്നീ നിലയിൽ 18 വർഷ സേവനം.
ജുവനൈൽ ജസ്ററീസ് ബോർഡിന് പുതിയ മെമ്പർമാരായി അഡ്വ. അനിൽ ജെ, അഡ്വ. രഹന പി .എ എന്നിവർ സ്ഥാനമേറ്റു.
അഡ്വ. അനിൽ ജെ മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പറും ഇടുക്കി ജില്ലാ കോടതിയിലെ അഭിഭാഷകനുമാണ്.
. രഹന പി. എ – മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പറും ഇടുക്കി ജില്ലാ കോടതിയിലെ അഭിഭാഷകയുമാണ്.









































































