കർഷകർക്ക് ഉപകാരമായി പവിത്ര അഗ്രോ വെയർഹൗസ് തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും

കർഷകർക്ക് ഉപകാരമായി പവിത്ര അഗ്രോ വെയർഹൗസ് തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും.
50000 കിലോ വരെ സുരക്ഷിതമായി സംരക്ഷിക്കാവുന്ന രീതിയിൽ A/C നോൺ A/C സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി കട്ടപ്പനയിലെ സ്വർണ്ണവ്യാപാരരംഗത്ത് മാറ്റ് തെളിയിച്ച പവിത്ര ഗോൾഡ് മലയോര കർഷക ജനതയുടെ ജീവശ്വാസമായ സുഗന്ധ വിളകൾക്ക് സുരക്ഷയുടെ കവചമൊരുക്കുന്നു.
കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ സുരക്ഷിതമായും കേടുകൂടാതെയും സൂക്ഷിക്കുന്നതിന് താപം ക്രമീകരിച്ചതും ശാസ്ത്രീയമായി രൂപകല്‌പന ചെയ്‌തിട്ടുള്ളതും നൂതനവുമായ സൗകര്യം ഒരുക്കുന്നത്.
പവിത്ര അഗ്രോ വെയർഹൗസ്
എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനം കർഷകരുടെ പ്രതീക്ഷകൾക്ക് ഉത്തേജനം ആകുന്നതിനൊപ്പം മെച്ചപ്പെട്ട സൗകര്യങ്ങളും ഉറപ്പ് നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
മിതമായ നിരക്കിൽ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിളകളുടെ ഈടിന്മേൽ ലോൺ സൗകര്യം ലഭ്യമാക്കി അവ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുന്നതിനും സ്ഥാപനംസഹായിക്കും.
മലനാടിൻ്റെ കാർഷിക സ്വപ്നങ്ങൾക്ക് ചിറക് നല്‌കുന്ന പുത്തൻ സംരഭമായ പവിത്ര അഗ്രോ വെയർഹൗസ് എയർ കണ്ടീഷൻഡ് വിഭാഗത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്‌ച രാവിലെ 10.30 ന് നഗരസഭാധ്യക്ഷ ശ ബീന ടോമിയുടെ അദ്ധ്യക്ഷതയിൽ പവിത്ര അങ്കണത്തിൽ കൂടുന്ന യോഗത്തിൽ വച്ച് കേരള മന്ത്രി റോഷി അഗസ്റ്റിനും നോൺ എസി വിഭാഗത്തിന്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസും ക്രോലോൺ വിതരണോദ്ഘാടനം കട്ടപ്പന മർച്ചൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജും നിർവ്വഹിക്കും.
കട്ടപ്പന സർവ്വീസ് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, സ്റ്റെനി പോത്തൻ
Cardamom Planters Federation ചെയർമാൻസ്റ്റെനി പോത്തൻ,
Cardamom Growers Association
പ്രസിഡന്റ്
ജോയിച്ചൻ കണ്ണമുണ്ടയിൽ എന്നിവർ ആശംസകൾ അർപ്പിക്കും.
വാർത്ത സമ്മേളനത്തിൽ
Managing Directors – സാം കുര്യൻ, KC ജോസ്,
CEO – MM ജോസഫ്
എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് – ജോസ് കുര്യാക്കോസ്, ബാബു G,
PJ ജോസഫ്, TA മാത്യൂ, ജെബിൻ ജോസ്, ജോസഫ് ജോണി എന്നിവർ പങ്കെടുത്തു.













































































